Tuesday 27 September 2011

മറവി

അനുരാഗമെന്നത്‌
വിഷമെന്നിരിക്കെ
ഞാനെങ്ങനെ
എന്റെ ദംഷ്ട്രകള്‍ കൊണ്ട്‌
നിനക്കത്‌ പകര്‍ന്ന്‌ നല്‍കും.
എനിക്കറിയാം
ഞാന്‍ നിന്റെ ചുണ്ടുകളില്‍
ഏല്‍പ്പിച്ച ക്ഷതങ്ങള്‍
നിനക്ക്‌ പൊറുക്കാന്‍ കഴിയില്ലെന്ന്‌.,
നിന്റെ മേനിയില്‍ നഖക്ഷതങ്ങള്‍ കൊണ്ട്‌
കവിത........വരികള്‍ എഴുതിതീര്‍ന്നപ്പോള്‍

 ഞാന്‍ നിന്റെ മനസ്സ്‌ വായിക്കാന്‍ മറന്നു പോയി.....
                         End
കടപ്പാട്‌-എവിടെയോ വായിച്ച്‌ മറന്ന വരികള്‍ക്ക്‌
സമര്‍പ്പണം-അനുവാദം ചോദിക്കാതെ പ്രണയിച്ച കൂട്ടുകാരിക്ക്‌.

Friday 23 September 2011

കൊലപാതകി

എരിഞ്ഞു തീരുന്ന സിഗരറ്റ്‌ കുറ്റിക്ക്‌
പലതും പറയാനുണ്ടായിരുന്നു.
കത്തുന്ന ജീവിതം, പുകയുന്ന മനസ്സ്‌,
ആസന്ന മരണം, ഒരു നുള്ളുചാരം
ഇവയെല്ലാം ഒളിപ്പിച്ച്‌ സിഗരറ്റ്‌ കുറ്റി
പറയാതെ പലതും പറഞ്ഞു.
ഓര്‍മ്മയുടെ ഒരറ്റത്ത്‌ തീ കൊളുത്തിയപ്പോള്‍
പുകച്ചുരുളുകളില്‍
ഞാന്‍ അവളുടെ മുഖം ദര്‍ശിച്ചു.
അപ്പോള്‍ പഞ്ഞിക്കിപ്പുറം
ഒരു വി
ഡ്‌ഢിയെ പോലെ ഞാന്‍ നിന്നു ചിരിച്ചു.
ഓര്‍മ്മകളായി.......പുകച്ചുരുളുകള്‍
വലിഞ്ഞ്‌ മറുക്കാന്‍ തുടങ്ങിയപ്പോള്‍
സിഗരറ്റ്‌ കുറ്റിയെ
നിലത്തടിച്ച്‌ ഞാന്‍ കൊന്നു

Monday 12 September 2011

ഉറുമ്പുകള്‍


കാലിനടിയില്‍ കിടന്ന്‌
പിടയുമ്പോഴും
പ്രതിരോധത്തിന്റെ
ഒരു കടി ബാക്കി വെക്കാറുണ്ട്‌
ഉറുമ്പുകള്‍,
അവര്‍ ചാവേറുകളാണെങ്കിലും
ഇന്‍ങ്ക്വിലാബ്‌ വിളിക്കാറില്ല.
പട നയിച്ചുപോകുന്ന
അവര്‍ പറയാതെ പറയുന്നുണ്ട്‌
ഞങ്ങള്‍ തെരഞ്ഞെടുപ്പ്‌ വിപ്ലവകാരിയല്ലെന്ന്‌.
അധ്വാനത്തിന്റെ ഓരോ അരിമണിയും
അവര്‍ സഹജീവികള്‍ക്ക്‌ പങ്കുവെക്കുന്നു.
ബൂട്ടുകളുടെ അടിയിലൊരടയാളം
പോലുമവശേഷിപ്പിക്കാതെ
അവര്‍ നശിപ്പിക്കപ്പെട്ടാലും
അധ്വാനത്തിന്റെ അരിമണികള്‍
ഉറുമ്പുകളെ നാളെയുടെ ചരിത്രം രചിക്കാന്‍
പ്രേരിപ്പിച്ചു കൊണ്ടിരിക്കും.
അറിഞ്ഞുകൊണ്ട്‌
പരാജിതന്റെ മാനിഫസ്റ്റോ
എഴുതുകയാണ്‌ ഉറുമ്പുകള്‍