Friday, 23 September 2011

കൊലപാതകി

എരിഞ്ഞു തീരുന്ന സിഗരറ്റ്‌ കുറ്റിക്ക്‌
പലതും പറയാനുണ്ടായിരുന്നു.
കത്തുന്ന ജീവിതം, പുകയുന്ന മനസ്സ്‌,
ആസന്ന മരണം, ഒരു നുള്ളുചാരം
ഇവയെല്ലാം ഒളിപ്പിച്ച്‌ സിഗരറ്റ്‌ കുറ്റി
പറയാതെ പലതും പറഞ്ഞു.
ഓര്‍മ്മയുടെ ഒരറ്റത്ത്‌ തീ കൊളുത്തിയപ്പോള്‍
പുകച്ചുരുളുകളില്‍
ഞാന്‍ അവളുടെ മുഖം ദര്‍ശിച്ചു.
അപ്പോള്‍ പഞ്ഞിക്കിപ്പുറം
ഒരു വി
ഡ്‌ഢിയെ പോലെ ഞാന്‍ നിന്നു ചിരിച്ചു.
ഓര്‍മ്മകളായി.......പുകച്ചുരുളുകള്‍
വലിഞ്ഞ്‌ മറുക്കാന്‍ തുടങ്ങിയപ്പോള്‍
സിഗരറ്റ്‌ കുറ്റിയെ
നിലത്തടിച്ച്‌ ഞാന്‍ കൊന്നു

2 comments:

  1. പുകവലി ഭീതി
    http://thefolklive-in.blogspot.com/2008/06/blog-post.html
    പുകവലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌
    http://thefolklive-in.blogspot.com/2009/08/blog-post_942.html

    ReplyDelete
  2. ഓര്‍മ്മയുടെ ഒരറ്റത്ത്‌ തീ കൊളുത്തിയപ്പോള്‍
    പുകച്ചുരുളുകളില്‍
    ഞാന്‍ അവളുടെ മുഖം ദര്‍ശിച്ചു.
    അപ്പോള്‍ പഞ്ഞിക്കിപ്പുറം
    ഒരു വിഡ്‌ഢിയെ പോലെ ഞാന്‍ നിന്നു ചിരിച്ചു.

    ReplyDelete