Thursday 22 November 2012

കടലും പെണ്‍കുട്ടിയും



സ്വപ്‌നങ്ങള്‍ക്ക്‌ കൂട്ടിരുന്ന പെണ്‍കുട്ടി
ഒരിക്കല്‍ കടലുകാണാന്‍ പോയി.
ആദ്യമായി കടലുകണ്ട അവളുടെ
കണ്ണുകള്‍ അത്ഭുതം കൊണ്ട്‌ വിടരുകയും
മുഖം രക്തവര്‍ണമാവുകയും ചെയ്‌തു.
ഒരു കടലുമുഴുവന്‍ വലിച്ചുകുടിച്ച്‌
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
അപ്പോള്‍ കടല്‌ വറ്റുകയും
അവളുടെ നേത്രങ്ങള്‍
സമുദ്രങ്ങളായി മാറുകയും ചെയ്‌തു.

2 comments:

  1. സ്വപ്‌നങ്ങള്‍ മാത്രം ജീവിപ്പിച്ച പെണ്‍കുട്ടി കടലുകാണാന്‍ പോയി
    കടല്‍ അവളുടെ കണ്ണുനീര്‍ വലിച്ചു കുടിച്ചു ...മുഴുവനുമായി ..
    പകരം കണ്ണില്‍ ആഴിതന്‍ ആഴവും പ്രണയ മുത്തുകളും മിഴികളില്‍ നിറച്ചു..

    ReplyDelete
    Replies
    1. അവളുടെ കണ്ണില്‍ ആഴിയുടെ ആഴവും പ്രണയത്തിന്റെ മുത്തുകളും ദര്‍ശിച്ചത്‌ കൊണ്ടാണ്‌ ഞാന്‍ അവളുടെ നയനങ്ങള്‍ സമുദ്രങ്ങളായെന്ന്‌ പറഞ്ഞത്‌. പക്ഷെ, അവള്‍ എന്നെ കണ്ടില്ല സുഹൃത്തേ

      Delete