Monday, 12 September 2011

ഉറുമ്പുകള്‍


കാലിനടിയില്‍ കിടന്ന്‌
പിടയുമ്പോഴും
പ്രതിരോധത്തിന്റെ
ഒരു കടി ബാക്കി വെക്കാറുണ്ട്‌
ഉറുമ്പുകള്‍,
അവര്‍ ചാവേറുകളാണെങ്കിലും
ഇന്‍ങ്ക്വിലാബ്‌ വിളിക്കാറില്ല.
പട നയിച്ചുപോകുന്ന
അവര്‍ പറയാതെ പറയുന്നുണ്ട്‌
ഞങ്ങള്‍ തെരഞ്ഞെടുപ്പ്‌ വിപ്ലവകാരിയല്ലെന്ന്‌.
അധ്വാനത്തിന്റെ ഓരോ അരിമണിയും
അവര്‍ സഹജീവികള്‍ക്ക്‌ പങ്കുവെക്കുന്നു.
ബൂട്ടുകളുടെ അടിയിലൊരടയാളം
പോലുമവശേഷിപ്പിക്കാതെ
അവര്‍ നശിപ്പിക്കപ്പെട്ടാലും
അധ്വാനത്തിന്റെ അരിമണികള്‍
ഉറുമ്പുകളെ നാളെയുടെ ചരിത്രം രചിക്കാന്‍
പ്രേരിപ്പിച്ചു കൊണ്ടിരിക്കും.
അറിഞ്ഞുകൊണ്ട്‌
പരാജിതന്റെ മാനിഫസ്റ്റോ
എഴുതുകയാണ്‌ ഉറുമ്പുകള്‍ 

5 comments:

  1. കാലിനടിയില്‍ കിടന്ന്‌
    പിടയുമ്പോഴും
    പ്രതിരോധത്തിന്റെ
    ഒരു കടി ബാക്കി വെക്കാറുണ്ട്‌

    ReplyDelete
  2. കാലിനടിയില്‍ കിടന്ന്‌
    പിടയുമ്പോഴും
    പ്രതിരോധത്തിന്റെ
    ഒരു കടി ബാക്കി വെക്കാറുണ്ട്‌
    ഉറുമ്പുകള്‍,

    ReplyDelete
  3. sankadichu neengiya thozhilalikal.......maayunnundo ee bhoomiyil ninnu ennennekkumaayi avarum avar thudangi vacha aa vazhikalum

    ReplyDelete
  4. ഇന്ന്
    ഗതകാല സ്മ്രിതികളും
    പുതുകാല കിനാക്കളും അയവിറക്കി
    താഴെ പരവതാനിയിലിരുന്നു വെടി പറയുമ്പോള്‍
    കാല്‍ ചുവട്ടില്‍ ഉറുമ്പുകള്‍ ജാഥ നയിക്കുകയായിരുന്നു

    ഉറുമ്പുകള്‍ സോസ്ഥ്യം കെടുത്തിയപ്പോള്‍
    ഞാന്‍ അവയെ ചവിട്ടിയരച്ചു
    അന്നേരംകൂട്ടുകാരന്റെ സ്വരം ..........
    " ഉറുമ്പുകള്‍ ഉപദ്രവകാരികളല്ലല്ലോ എന്തിനവയെ കൊല്ലുന്നു ??
    അവന്റെ അഹിംസാവാദം കേട്ട് കൂട്ടാളി പൊട്ടി ചിരിച്ചു

    ഒരു പക്ഷെ അവനരിയില്ലായിരിക്കും
    ഉറുമ്ബരിച്ചു നശിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതത്തെ ക്കുറിച്ച് ................

    ReplyDelete
    Replies
    1. ഉറുമ്പരിച്ച ജീവിതങ്ങളെ ഓര്‍ക്കാഞ്ഞിട്ടല്ല, ഉറുമ്പുകള്‍ക്കും ജീവിതമുണ്ടെന്നും അവ ചവിട്ടി അരക്കപ്പെട്ടതാണെന്നും തോന്നിപ്പോയി. കവിത വായിച്ച്‌ പ്രതികരിച്ചതിന്‌ നന്ദി.

      Delete