പനിച്ചൂടില്‍ വെറുങ്ങലിച്ച്പുതപ്പിനുള്ളില് ചുരുണ്ട്
കൂടുമ്പോള്‍ നനച്ചിട്ട
ശീലത്തുണി പോലെ
നിന്റെ ചുംബനം
എന്നെ തണുപ്പിക്കുമെന്ന്
ഞാന്‍ പിച്ചും പേയും പറയുന്നുണ്ട്.
നിന്റെ സ്വരം പൂക്കളെ ഓര്‍മ്മിപ്പിക്കുന്നു,
മരണത്തിന്റെ പനിയകറ്റുന്ന
പൂവിളിയുമായി
നീ എന്റെ കിടക്കയ്‌ക്കരികിലുണ്ട്.
നിന്റെ കണ്ണുകളിലെ ചൂട്
നീ മൗനമായി പകര്‍ന്നു തന്നിട്ടാണ്
എനിക്ക് പനിപിടിച്ചതെന്ന്
നീ അറിഞ്ഞോ എന്നെനിക്കറിയില്ല.
നിന്റെ വിരലുകള്‍
പ്രണയപൂര്‍വ്വം നെഞ്ചിലൂടെ
ഓടിനടന്നാല്‍ പനി മാറുമെന്ന്
ഞാന്‍ പനിക്കിനാവ് കാണുന്നുണ്ട്.
നിന്റെ കണ്ണുകളിലെ ചൂട്
ReplyDeleteനീ മൗനമായി പകര്‍ന്നു തന്നിട്ടാണ്
എനിക്ക് പനിപിടിച്ചതെന്ന്
നീ അറിഞ്ഞോ എന്നെനിക്കറിയില്ല.
നിന്റെ വിരലുകള്‍
ReplyDeleteപ്രണയപൂര്‍വ്വം നെഞ്ചിലൂടെ
ഓടിനടന്നാല്‍ പനി മാറുമെന്ന്
ഞാന്‍ പനിക്കിനാവ് കാണുന്നുണ്ട്..........
pranaythinte choodu ithilum nannayengane pakarum?????
ReplyDeleteപനി പനിച്ചുതന്നെ തീരണം
ReplyDelete