Friday 20 January 2012

മഴ



പ്രണയത്തിന്റെ   ഭിക്ഷാപാത്രം
ഞാന്‍ നിനക്ക് നേരെ നീട്ടിയപ്പോള്‍
നീ തന്ന അവഗണയുടെ ചില്ലറത്തുട്ട്
എന്റെ ശവകുടീരത്തില്‍
മറവ് ചെയ്യാന്‍ ഒസ്യത്ത്
എഴുതി വെച്ചിട്ടുണ്ട്.
തെണ്ടികളുടെ മരണം
ശവക്കുഴിപോലുമില്ലാത്തവരാണെന്ന
തിരിച്ചറിവാണ് നല്‍കുന്നത്
ഞാന്‍ യാത്രയാകുമ്പോള്‍
നീ കരയരുത്.
മണ്ണില്‍ മഴത്തുള്ളികള്‍
പതിക്കുമ്പോള്‍ എനിക്ക് വേദനിക്കും,
മഴ നിന്റെ കണ്ണീരാണെന്ന്
മരിച്ചെങ്കിലും എനിക്ക് അറിയാം.

6 comments:

  1. chillarayayenkilum thannallo ......aa shvakudeerathil orkkan athu koode undavumallo

    ReplyDelete
    Replies
    1. അവഗണനയുടെ ചില്ലറത്തുട്ടായിരുന്നു അത്‌.

      Delete
  2. മഴ എന്റെ സ്നേഹമാണ് എന്ന് കൂടി അറിക!

    ReplyDelete
    Replies
    1. ഞാന്‍ അത്‌ അറിയുന്നുണ്ട്‌.

      Delete
  3. കരയാതിരുക്കുന്നതെങ്ങനെ നിന്‍റെ ഓര്‍മതന്‍ മഴ നനയുമ്പോള്‍...
    നിന്‍റെ വേദനയെക്കുറിചോര്‍ക്കുമ്പോള്‍...കരയുവതെങ്ങനെ ?
    അവഗനനയെന്നു നിന്നെ (തെറ്റി)ധരിപ്പിച്ച എന്‍റെ ഭാവത്തിനു മാപ്പ്.

    ReplyDelete
  4. എന്നെ മനസ്സിലാക്കിയല്ലോ അതുമതി. നിന്നെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതില്‍ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

    ReplyDelete