Monday, 16 January 2012

ദൈവത്തോട്

ഭൂഗോളങ്ങളെ കൈവെള്ളയിലിട്ട്
അമ്മാനമാടുന്ന
സ്വര്‍ഗ നരകങ്ങളുടെ അധിപാ,
ഈ അടിമയുടെ ആഗ്രഹത്തെ
നടത്തി തന്നാലും
നിനക്ക് അസാദ്ധ്യമായത്
ഒന്നുമില്ലെന്നിരിക്കെ
ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നത്
സ്വര്‍ഗത്തിലെ സിംഹാസനമൊ
മണ്ണിലെ പെരുമയൊ അല്ല.
എന്റെ കരംപിടിച്ച്
അവള്‍ ഉണ്ടാകണമെന്ന് മാത്രമാണ്.
ഹേ ദൈവമേ,
എന്റെ മോഷ്ടിക്കപ്പെട്ട ഹൃദയം
തിരികെ തരാന്‍ അവളോട് പറഞ്ഞാലും.
നിന്റെ സ്വര്‍ഗം എനിക്ക് വേണ്ട,
നിന്റെ അത്ഭുതങ്ങളായ കെട്ടുകഥകളില്‍
ഒരു വലക്കണ്ണിയാകണം ഞാനെങ്കില്‍
അവളെ എന്റെ അരിക് ചേര്‍ത്തി
നടത്തിക്കുക..........................

6 comments:

  1. ഹേ ദൈവമേ,
    എന്റെ മോഷ്ടിക്കപ്പെട്ട ഹൃദയം
    തിരികെ തരാന്‍ അവളോട് പറഞ്ഞാലും.

    ReplyDelete
  2. ആ ഹൃദയത്തിന്റെ സുരക്ഷ മറ്റാരും അവള്‍ക്കു നല്കാതിടത്തോളം അവളെങ്ങനെ അത് തിരിച്ചു നല്‍കും?

    ReplyDelete
  3. ആ ഹൃദയത്തിന്റെ സുരക്ഷ മറ്റാരും അവള്‍ക്കു നല്കാതിടത്തോളം അവളെങ്ങനെ അത് തിരിച്ചു നല്‍കും?

    ReplyDelete
  4. എന്റെ ഹൃദയം ഏറ്റവും സുരക്ഷിതമായി ഇരിക്കുന്നത്‌ എന്റെ അടുത്ത്‌ തന്നെയാണ്‌.

    ReplyDelete
  5. എന്റെ ഹൃദയം ഏറ്റവും സുരക്ഷിതമായി ഇരിക്കുന്നത്‌ എന്റെ അടുത്ത്‌ തന്നെയാണ്‌.

    ReplyDelete
  6. മോഷ്ടിക്കപ്പെട്ട ഹൃദയം
    തിരികെക്കൊടുക്കാന്‍
    പെണ്ണുങ്ങള്‍ തയ്യാറല്ല.
    പഴക്കം വരുമ്പോള്‍
    കുട്ടികള്‍ പന്തുകള്‍ മാറ്റുന്നതു പോലെ
    അവളും പഴകിയ ഹൃദയത്തെ
    വലിച്ചെറിഞ്ഞു..
    ആ ഏറില്‍ ഹൃദയം
    മരിച്ചതുകൊണ്ട്‌
    ഇപ്പോ വേദന ഞാന്‍ അറിയാറില്ല.
    എന്നെ ഹൃദയമില്ലാത്തവനെന്ന്‌
    വിളിക്കുന്നതില്‍ പരിഭവമില്ല
    അതു സത്യമാണ്‌.

    ReplyDelete